Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പു പുത്തൻപള്ളി മഹല്ല് കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങാൻ ജീവകാരുണ്യ സംഘടന


ജീവ കാരുണ്യ പ്രവർത്തന രംഗത്ത് പുതിയൊരു കാൽവെപ്പ്മായി പെരുമ്പടപ്പു പുത്തൻ പള്ളി മഹല്ല് കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുകയാണ്.

   ബന്ധങ്ങളും, സൗഹൃദങ്ങളും അറ്റുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിത്യ രോഗികളും, മറ്റ് ദുരിതങ്ങൾ അനുഭവിക്കുന്നവർക്കും ചെറിയൊരു കൈത്താങ്ങാകുന്നതിന് വേണ്ടി രൂപീകരിച്ച ഈ എളിയ ചാരിറ്റി പ്രവർത്തനം കൊണ്ട് മുന്നോട്ട് പോകാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഇതിന് തുടക്കം കുറിച്ചിട്ടുള്ളത്. സുമനസുകളായ നാട്ടുകാരുടെ സഹായ, സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് മറ്റ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് യോഗത്തിൽ തീരുമാനമായത്..

    അലി ആമയത്തിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം പി. കെ.അബ്ദുൽ ഗഫാർ ഉത്ഘാടനം ചെയ്തു. ആഷിഖ് പി. കെ. സ്വാഗതം പറഞ്ഞു, എം. എ. മോഹനൻ, ബീരാൻ കുട്ടിഎ. കെ.,അബു അരിംബൂരയിൽ, ആർ. സി. മജീദ്,തുടങ്ങുയവർ സംസാരിച്ചു,അരിക്കകാട്ടിൽ ബീരാൻ കുട്ടി ( തൂപ്പിൽ ) പ്രസിഡന്റ്, എം. എ. മോഹനൻ, മുഹമ്മദ്‌ കുട്ടി മെട്രോ എന്നിവർ വൈസ് പ്രസിഡന്റ്മാർ, പത്ത്കണ്ടത്തിൽ ആഷിഖ്, സെക്രട്ടറി, ആർ, സി. മജീദ്പുഴകണ്ടത്തേ ൽ, ഷമീർ പുളിയഞ്ഞാലിൽ ജോയിന്റ് സെക്രട്ടറിമാർ, ഷാഫി വന്നേരി ട്രഷറർ, പി. കെ. അബ്ദുൽ ഗഫാർ മുഖ്യ രക്ഷധികാരിയായും തെരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments