Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്ക് ഇസ്‌ലാമോഫോബിയ - ബാസിത് താനൂർ


പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്ക് ഇസ്‌ലാമോഫോബിയ - ബാസിത് താനൂർ

മാറഞ്ചേരി: കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്ക് ഇസ്‌ലാമോഫോബിയയാണെന്ന് എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗം ബാസിത് താനൂർ. എസ്.ഐ.ഒ വിൻ്റെ നാൽപതാം വർഷികത്തോടനുബന്ധിച്ച് "ഇസ്‌ലാം വിമോചനത്തിൻ്റെ പുതു ലോക ഭാവന" പ്രമേയത്തിൽ നടത്തിയ മാറഞ്ചേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ജില്ലാ സമിതി അംഗം മുഹമ്മദ് ഷാമിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി.വി ജമീല മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ മാറഞ്ചേരി ഏരിയ ജോയിൻറ് സെക്രട്ടറി അമീൻ മാറഞ്ചേരി, സെക്രട്ടറിയേറ്റ് അംഗം ആഷിഖ് നിസാർ എന്നിവർ സമ്മേളന പ്രമേയം അവതരിപ്പിച്ചു.

 ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് സൈനുദ്ദീൻ എ, സോളിഡാരിറ്റി ഏരിയ സെക്രട്ടറിയേറ്റ് അംഗം നഈം സി.കെ.എം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് നാസിയ നാസർ, ജി.ഐ.ഒ ഏരിയ പ്രതിനിധി അർഷിദ എന്നിവർ ആശംസ അറിയിച്ചു. വിദ്യാർത്ഥികൾ അണിചേർന്ന റാലിയോട് കൂടി തുടങ്ങിയ സമ്മേളനം, സമ്മേളന കൺവീനർ ഷൈജൽ കാഞ്ഞിരമുക്കിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments