വടക്കേകാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സവിൻ കുമാറിന് ആദരം .
വടക്കെക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിന് മുൻമ്പ് ഒരമ്മയെ മകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വിവരം ലഭിച്ചപ്പോൾ അതിവേഗം അവിടെയെത്തി തന്റെ ജീവൻ പോലും നോക്കാതെ അവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയും, കോവിഡ് മഹാമാരിയുടെ കാലത്ത് മണികണ്ഠേശ്വരത്ത് കുളത്തിൽ ഒരാൾ അകപ്പെട്ടപ്പോൾ ഫയർഫോഴ്സ് വന്നു തിരച്ചിൽ നടത്തുകയും ആളെ കിട്ടാതെ മടങ്ങിയപ്പോൾ ആ ദൗത്യം ഏറ്റെടുത്തു കുളത്തിൽ ഇറങ്ങി മണിക്കൂറുകളോളം തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. ഇത്തരത്തിൽ പൊതു സമൂഹത്തിനാകെ മാത്യകയായ അദ്ദേഹത്തിന് ഇന്ന് വൈകുന്നേരം വടക്കെക്കാട് പോലീസ് സ്റ്റേഷനിൽ വെച്ച് SHO അമൃത് രംഗന്റെ സാന്നിധ്യത്തിൽ NMK സ്മാരക മന്ദിര കമ്മിറ്റിയുടെ ആദരവ് നൽകി.
സ്മാരക മന്ദിര കമ്മിറ്റി പ്രസിഡന്റ് ക്യഷ്ണദാസ് പൊന്നാട അണിയിക്കുകയും സെക്രട്ടറി രെതീഷ് മൊമെന്റോ നൽകുകയും ചെയ്തു.ശ്രീധരൻമാക്കാലിക്കൽ ,NM ബക്കർ,സത്യൻ തണ്ടേണ്ടാട്ടിൽ, ബിനോജ്,ഷെമീർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments