വെളിയങ്കോട് ഹുബ്ബുറസൂൽ സമ്മേളനവും സുന്നി മദ്രസ കെട്ടിട ഉദ്ഘാടനവും വെള്ളിയാഴ്ച തുടക്കമാകും
കേരള മുസ്ലിം ജമാഅത്ത് വെളിയങ്കോട് സർക്കിളിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മർകസുൽ ഇഹ്സാൻ സുന്നി മദ്രസ കെട്ടിട ഉദ്ഘാടനവും വെളിയങ്കോട് ഹുബ്ബു റസൂൽ സമ്മേളനത്തിനും വെള്ളിയാഴ്ച തുടക്കമാകും. രാവിലെ ഏഴിന് വെളിയംകോട് ഉമർ ഖാസി മഖാം സിയാറത്തോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമാവുക. വെളിയങ്കോട് ജുമാഅത്ത് പള്ളി മുദരിസ് അബ്ദുൽ അഹദ് ഫാളിലി സിയാറത്തിന് നേതൃത്വം നൽകും.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് നബിദിന ബഹുജന റാലി അയോട്ടിച്ചിറയിൽ നിന്ന് ആരംഭിച്ച വെളിയങ്കോട് സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ മദ്രസാ കെട്ടിടം വെന്മേനാട് ഉസ്താദ് ടിപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പൊതുസമ്മേളനം മർകസുൽ ഇഹ്സാൻ ചെയർമാനും വെളിയങ്കോട് മഹല്ല് ഖാസിയുമായ ഹംസ സഖാഫി ഉദ്ഘാടനം ചെയ്യും. സി എം ഹനീഫ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. മുഹമ്മദ് റിയാസ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത് വെളിയങ്കോട് സർക്കിൾ പ്രസിഡന്റ് യൂസഫലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന ഹുബ്ബുറസൂൽ സമ്മേളനം ഹസൈനാർ സഖാഫി കിഴക്കേമല ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഉമ്മർ ഹാജി അധ്യക്ഷത വഹിക്കും, ബായാർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. അഷറഫ് ബാഖവി അയിരൂർ, കെഎം മുഹമ്മദ് കാസിം കോയ ഹാജി, യൂസഫ് ബാക്കവി മാറഞ്ചേരി, അബ്ദുൽഹമീദിൽ ലത്തീഫി തുടങ്ങിയവർ സംബന്ധിക്കും.
വർത്താസമ്മേളനത്തിൽ പങ്കെടുത്തവർ വെളിയങ്കോട് ഖാസി ഹംസ സഖാഫി (ചെയർമാൻ, മർകസുൽ ഇഹ്സാൻ), PV കുഞ്ഞിമരക്കാർ ഹാജി ജമാലിയ (ജന.സെക്രട്ടറി, മർകസുൽ ഇഹ്സാൻ), സൈനുദ്ദീൻ നഈമി(സ്വാഗതസംഘം, കൺവീനർ), ആർ.വി. അബ്ദുസലാം (സ്വാഗതസംഘം, വൈസ് ചെയർമാൻ), മുഹമ്മദ് മഅ്റൂഫ് (കോഓർഡിനേറ്റർ, സ്വാഗതസംഘം), മുനീർ PV എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments