വെളിയങ്കോട് പഞ്ചായത്ത് പോഷകാഹാര പ്രദർശന മേളയും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ പോഷകാഹാഹാര വാരാചരണ പരിപാടിയുടെ ഭാഗമായി വെളിയങ്കോട് പഞ്ചായത്ത് "പോഷൻ മാഹ് "എന്ന പേരിൽ പോഷകാഹാര പ്രദർശന മേളയും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . എം ടി എം കോളേജിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസീ റമീസ് അധ്യക്ഷത വഹിച്ചു . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ . കെ . ഹുസ്സൈൻ ശരീഫ മുഹമ്മദ് , റെസ്ലത്ത് സക്കീർ , റമീന ഇസ്മയിൽ പി.വേണുഗോപാൽ , സുമിത രതീഷ് , സബിത പുന്നക്കൽ , പി. പ്രിയ , ഹസീന ഹിദായത്ത്, താഹിർ തണ്ണിത്തുറക്കൽ പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു .
ഐ. സി. ഡി. എസ് സൂപ്പർവൈസർ അംബിക സ്വാഗതവും സുലൈഖ നന്ദിയും പറഞ്ഞു .
പ്രാദേശികമായി ലഭിക്കുന്ന പോഷകാഹാര സമ്പുഷ്ടമായ ഉല്ലന്നങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും , അംഗനവാടികളിൽ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രീമിക്സ് , എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങളുമാണ് പ്രദർശനമേളയിൽ ഒരുക്കിയത് . ഗ്രാമ പഞ്ചായത്തിലെ 32 അങ്കണവാടി പ്രവർത്തകർ വളരെ സജീവമായാണ് മേളയിൽ പങ്കെടുത്തത്
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments