എരമംഗലം: അഞ്ച് തലമുറകളെ കണ്ട മുത്തശ്ശി എരമംഗലം പത്തിരുത്തിന്മേൽ വള്ളിക്കുട്ടിയുടെ നവതി ആഘോഷം മക്കളും മരുമക്കളും പേരക്കുട്ടികളും ഗംഭീരമായി ആചരിച്ചു. കേക്ക് മുറിച്ചും മധുരം പകർന്നും ആരംഭിച്ച ആഘോഷം സദ്യ വിളമ്പിയും കുട്ടികളുടെ വിവിധ കലാപരിപടികളുമൊക്കെയായായി പുരോഗമിച്ചു. നാലു ആൺമക്കളും നാലു പെണ്മക്കളുമുള്ള വള്ളിക്കുട്ടിയമ്മയുടെ മൂത്തമകൾ അമ്മുവിലൂടെ നാല് തലമുറ പൂർത്തിയാക്കിയിട്ടുണ്ട്. അമ്മുവിന്റെ മകൾക്ക് മകളും പേരക്കുട്ടികളുമുണ്ട്. അങ്ങനെ മക്കളും പേരക്കുട്ടികളുമായി നാല് തലമുറയിലായി അമ്പതിന് അടുത്ത് അംഗങ്ങൾ കുടുംബത്തിൽ ഉണ്ട്. എല്ലാവരും ഒത്ത് ചേർന്നപ്പോൾ കുടുംബത്തിനും നാട്ടുകാർക്കും കൗതുകവും ഹൃദയവുമായ ഒരു അനുഭവമായി. അമ്മുവിനെ കൂടാതെ ജാനകി, മാധവി, അപ്പു, കമല, മോഹനൻ, ഗോപാലൻ, ദാസൻ എന്നിവർ വള്ളിക്കുട്ടി മുത്തശ്ശിയുടെ മക്കളാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments