ജി എച്ച് എസ് എസ് വെളിയങ്കോട് ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ചുള്ള പരിപാടികൾ സ്കൂളിൽ അസംബ്ലിയോടെ ആരംഭിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ശ്രീ. അനിൽകുമാർ കെ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി.
ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം വിക്റ്റേഴ്‌സ് ചാനലിലൂടെ കുട്ടികളും രക്ഷിതാക്കളും വീക്ഷിച്ചു.
തുടർന്ന് നടന്ന ലഹരിവിരുദ്ധ റാലിയിൽ അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പി ടി എ പ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. നൂർ മുഹമ്മദ്, ഹെഡ് മാസ്റ്റർ ശ്രീ. അനിൽകുമാർ, വാർഡ് മെമ്പർ ശ്രീമതി പ്രിയ ,PTA - വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ശ്രീ.ഗിരി വാസൻ ,ശ്രീ .അശോകൻ ,ശ്രീ.ബഷീർ ,ശ്രീ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments