മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്‍റെ ലൈവ്ലി ഹുഡ് പ്രെജക്ടിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പിന്‍റെ ബഡ്സ് സ്കൂളായ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളുടേയും ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ : ഇ സിന്ധു നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധിൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജയൻ ,ഷിഹാബ് വാർഡ് മെമ്പർ റജുല ഗഫൂർ CD PO ആശാ റാണി, PTA പ്രസിഡന്റ് താഹിറ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
പാള , അടക്കാത്തോട്, പുല്ല് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. കുട്ടികളുടെ സ്വയം തൊഴിലിന്റെ ഭാഗമായാണ് ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്. പരിപാടിയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരായ പ്രജിത, നന്ദന, അശ്വതി എന്നിവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments