Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എം.സി.എഫ് കെട്ടിടോദ്ഘാടനവും, ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു


പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കെട്ടിടോദ്ഘാടനവും, ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു.കോടത്തൂരിലാണ് എം.സി.എഫ് കെട്ടിടം നിർമ്മിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങളെ പ്രകൃതിക്ക് ദോഷമില്ലാത്ത രൂപത്തിൽ സംസ്ക്കരിക്കുന്നതിനുള്ള മാതൃകാ പദ്ധതിയാണ് പെരുമ്പടപ്പിൽ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിലെത്തിക്കും .

ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കളക്ഷൻ സെൻററുകളിൽ എത്തിക്കുക.പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തോടൊപ്പം, പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പ്രകൃതിനാശവും തടയുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. എം.സി.എഫ്സെൻ്ററിൽ നിന്നും തരം തിരിക്കുന്ന മാലിന്യങ്ങൾ കോഴിക്കോട് കേന്ദ്രമായുള്ള ഹരിതസഹായ സംഘം ഏറ്റെടുക്കും.ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം, ടാഗ്, വീടുകളിലേക്കുള്ള ലഘുലേഖ, കാർഡ് എന്നിവയുടെ വിതരണവും നടന്നു.കോടത്തൂരിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു.ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷാദത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സക്കറിയ, ഉണ്ണികൃഷ്ണൻ, സുനിൽദാസ് ,നിഷ, ടി.മുസ്തഫ, ഹരിത കർമസേന റിസോഴ്സ് പേഴ്‌സൺ കെ.പി രാജൻ, ശാന്തകുമാരൻ, സീമ എസ് ബാവ, സു ബെദ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments