വ്യവസായ വാണിജ്യ വകുപ്പിന്റെ ഒരു വര്ഷം ഒരു ലക്ഷം സംരംഭം പദ്ധതി ആറ് മാസം പിന്നിടുമ്പോള് ജില്ലയില് ഒന്നാമതായി ഗുരുവായൂര് നഗരസഭ.
85 പുതിയ യൂണിറ്റുകളാണ് നഗരസഭാ പരിധിയില് ആരംഭിച്ചത്. ഇതുവഴി 196 പേര്ക്ക് തൊഴിലും 3.93 കോടി നിക്ഷേപവും ലഭ്യമായി. യൂണിറ്റുകളില് 17 എണ്ണം അഗ്രോ ഫുഡ് വിഭാഗത്തിലും 16 എണ്ണം ഗാര്മെന്റ്‌സ് വിഭാഗത്തിലും 23 എണ്ണം കച്ചവട വിഭാഗത്തിലും ശേഷിക്കുന്നവ സര്വ്വീസ് വിഭാഗത്തിലുമാണ് ആരംഭിച്ചത്. സംരംഭകത്വ ബോധവല്ക്കരണ സെമിനാറുകള്, ലോണ്മേള, സബ്‌സിഡി / ലൈസന്സ് മേള, സംരംഭകര്ക്കായി ഹെല്പ്പ് ഡെസ്‌ക് തുടങ്ങി വിവിധ പ്രവര്ത്തനങ്ങളിലൂടെയാണ് നഗരസഭ ഉന്നതനേട്ടം കൈവരിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments