എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു.
സമൂഹത്തിൽ വളർന്ന് വരുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെ എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലം കിളി പ്ലാസ ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടി തിരുവനന്തപുരം പോലീസ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പാൾ വി.കെ അബ്ദുൾ ഖാദർ എസ്.പി ഉദ്ഘാടനം ചെയ്തു.
എരമംഗലം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.എം അബൂബക്കർ അധ്യക്ഷത വഹിച്ചു. തിരൂർ ഡി.വൈ എസ്.പി വി.വി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ, പെരുമ്പടപ്പ് എസ് ഐ മിഥുൻ, ഡോ. ഉമറലി, സുനിൽ കാരാട്ടേൽ, , മഹല്ല് ഖത്തീബ് അബൂ ത്വാഹിർ ബാഖവി, പി.ടി അജയ് മോഹൻ , ഷാജി കാളിയത്തേൽ, പി. രാജാറാം, ഷാഫി തവയിൽ , ദൂവനേഷ് കുമാർ, ജലീൽ കീടത്തേൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എരമംഗലം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി വി.കെ ഷാഹുൽ ഹമീദ് സ്വാഗതവും ജോ. സെക്രട്ടറി പി.കെ കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments