ലഹരിമുക്ത ബോധവത്കരണ സദസ്സും അനുമോദനവും സംഘടിപ്പിച്ചു
ദേശീയ സേവാഭാരതി മാറഞ്ചേരി യൂണിറ്റ് 'ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം' കാമ്പയിന്റെ ഭാഗമായി ലഹരിമുക്ത ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കരിങ്കല്ലത്താണി മദർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിമുക്ത സദസ്സ് എക്സൈസ് ജില്ലാ വിമുക്തി കോ -ഓഡിനേറ്റർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ. സത്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സജിനി സുനിൽ, മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, സി. ശിവൻ, സുനിൽ മുക്കാല, ടി. സനീഷ്, പി. രഞ്ജുനാഥ്, ടി. കാവ്യ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments