Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തല മൈക്രോപ്‌ളാൻ ക്രോഡീകരണ ശില്പശാല ചേർന്നു


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തല മൈക്രോപ്‌ളാൻ ക്രോഡീകരണ ശില്പശാല ചേർന്നു

സമൂഹത്തിൽ ആരും ശ്രദ്ധിക്കാനില്ലാത്തവരെ  കൂടി ചേർത്തുപിടിക്കുന്ന അതി ദരിദ്ര നിർമാർജ്ജന പദ്ധതിയുടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തല മൈക്രോപ്‌ളാൻ ക്രോഡീകരണ ശില്പശാല ചേർന്നു . 
ജില്ലയിൽ ആദ്യമായി എല്ലാ ഗ്രാമ പഞ്ചായത്തുകളും മൈക്രോപ്‌ളാൻ തയ്യാറാക്കി ബ്ലോക്ക് തല ശില്പശാല നടപടികൾ പൂർത്തിയാക്കിയത് പെരുമ്പടപ്പിലാണ് . 


ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ശ്രീമതി സൗദാമിനി അധ്യക്ഷത വഹിച്ചു .
അഞ്ചു ഗ്രാമപഞ്ചായത്തുകളും അതാത് ഭരണ സമിതികൾ അംഗീകരിച്ച മൈക്രോപ്‌ളാൻ അവതരിപ്പിച്ചു . 


ഗ്രാമ പഞ്ചായത്തു പ്രെസിഡന്റുമാരായ  ഷംസു കല്ലാട്ടേൽ വെളിയങ്കോട്  , ബിനീഷ മുസ്തഫ പെരുമ്പടപ്പ് , KV ഷഹീർ ആലങ്കോട് , മിസ്‌രിയ സെയ്‌ഫുദ്ധീൻ  നന്നംമുക്ക് , നിഷ വലിയവീട്ടിൽ മാറഞ്ചേരി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ BDO KJ അമൽദാസ് എന്നിവർ സംസാരിച്ചു .


അഞ്ചു ഗ്രാമ പഞ്ചായത്തുകളിലായി 202 ഗുണ ഭോക്താക്കളാണ് ബ്ലോക്ക് പരിധിയിൽ പരമ ദരിദ്ര വിഭാഗത്തിൽ കണ്ടെത്തിയിട്ടുള്ളത് . സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള ഇവരുടെ ഓരോ ആവശ്യങ്ങളും ( ഭക്ഷണം , ചികിത്സ , പാർപ്പിടം , കുടിവെള്ളം , വൈദ്യുതി , വിവിധ രേഖകൾ , തൊഴിൽ / വരുമാനം etc ) ക്രമപ്പെടുത്തി  മുൻഗണനാടിസ്ഥാനത്തിൽ ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോപ്‌ളാൻ തയ്യാറാക്കി അവ സാധ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണിത് .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments