ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് കൂടുതൽ തുക ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. കെഎസ്ആർടിസി ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് ലോഡ്ജ് സൗകര്യം, നിലവിലെ കെട്ടിടത്തിന്റെ നവീകരണം, ഷോപ്പിംഗ് കോംപ്ലക്സ് കൂടാതെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള റോഡ് നവീകരണം, എന്നിവ കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണമെന്ന് എംഎൽഎ നിർദ്ദേശം നൽകി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിലവിൽ 75 ലക്ഷം രൂപ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് അനുവദിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഹാളിൽ ചേർന്ന യോഗത്തിൽ കെഎസ്ആർടിസി ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെ ജെ സുനിൽ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ പി ഷിബു , കെഎസ്ആർടിസി അസിസ്റ്റന്റ് എൻജിനീയർ രാഗേഷ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ആർടിസിയിലെയും പൊതുമരാമത്തിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

0 Comments