കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.
പൊന്നാനി: കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ സ്വദേശ് മെഗാ ക്വിസ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും അന്വേഷണ തൃഷ്ണയും വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപനവും സമാനദാനവും കെ.എം അനന്തകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ
ശ്രീകല ചന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡൻ്റ് വി പ്രദീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സതീശൻ, പി ഹസീന ബാൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ദിപു ജോൺ, എം പ്രജിത്കുമാർ, എൻ മനോജ്, ടി.വി നൂറുൽ അമീൻ, സി.കെ റഫീഖ്,
സംസാരിച്ചു. കെ ശ്രീജ, ജിഷ, ഹേമന്ത് മോഹൻ, മോനിഷ, ഫാത്തിമ, നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments