റെഡ്പവർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെളിയങ്കോട്ടെ കലാകായിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമായി നിറഞ്ഞുനിന്ന് ഒട്ടനവധി പ്രതിഭകളെ നാടിനു നൽകിയ റെഡ്പവർ ഒരുവർഷത്തെ പ്രോഗ്രാമുകൾക്കാണ് പുതിയ ഓഫീസ് കെട്ടിടം ഉത്ഘാടനത്തോടെ തുടക്കമിട്ടത്.
ഓഫീസ് ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ യു.ഷറഫലി നിർവ്വഹിച്ചു.
ആരോഗ്യരംഗത്തെ സേവനത്തിന് ആയുർവ്വേദ മെഡിക്കൽ ക്യാമ്പും (15-10-22 ന് ) അയ്യോട്ടുചിറയിൽ വെച്ച് ഗുരുവായൂർ MLA NK അക്ബർ ഉദ്ഘാടനം ചെയ്തു.
ലഹരി വിമുക്ത വെളിയങ്കോട് എന്ന മുദ്രാവാക്യമുയർത്തി 16-10-22 ന് കാലത്ത് നൂറോളം അത്ലറ്റുകൾ അണിനിരണ മാരത്തോൻ പൊന്നാനി CI വിനോദ് വലിയാറ്റൂർ ഫ്ലാഗ് ഓഫ് ചെയ്തു വൈകീട്ട് വെളിയങ്കോട് പുത്തൻകുളം സെന്ററിൽ ചേർന്ന മഹാസമ്മേളനം കേരളത്തിന്റെ ഫിഷറീസ് കായിക വഖഫ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. റെഡ്പവർ മുഖ്യ രക്ഷാധികാരി ശ്രീ ടി എം സിദ്ധീക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ പൊന്നാനി MLA ശ്രീ നന്ദകുമാർ റിറ്റേർഡ് DYSP അക്ബർ ആനകത്ത് പ്രഫ : ബേബി,ആറ്റുണ്ണി തങ്ങൾ ഹുസൈൻ പാടത്തകായിൽ, സൈനുദ്ധീൻ NK, വേണു,മുസ്തഫ മുക്രിയകത്ത് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് പ്രശസ്ത മെൻറ്റലിസ്റ്റും മോട്ടിവേറ്ററുമായ ഫാസിൽ ബഷീർ അവതരിപ്പിച്ച മാജിക്കൽ ഷോയും അരങ്ങേറി
പി ശശി സ്വാഗതംവും ഡോ : മുഹമ്മദ് മഖ്സും നന്ദിയും പറഞ്ഞു ഉസ്മാൻ റെഡ് റിപ്പോർട്ട് അവതരിപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments