കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളുടെ അവലോകന യോഗം എസി മൊയ്തീൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തികരിക്കാത്തത് സംബന്ധിച്ച് എംഎൽഎ ആരാഞ്ഞു. കരാറുകാരുടെ താൽപ്പര്യത്തിനനുസരിച്ച് നിർമ്മാണ പ്രവർത്തികളുടെ കാലാവധി നീട്ടി നൽകരുതെന്ന് എം എൽ എ നിർദേശിച്ചു. എക്സ്റ്റൻഷൻ പ്രവർത്തികൾ മുൻകൂട്ടി അറിയിക്കണമെന്ന് യോഗം നിർദ്ദേശം നൽകി.റണ്ണിങ് കോൺട്രാക്ട് മെയിന്റനൻസ് പ്രവർത്തികളിൽ ഉദ്യോഗസ്ഥർ ഗൗരവപ്പെട്ട പരിശോധന നടത്തണമെന്ന് എം എൽ എ നിർദേശിച്ചു.
ചാവക്കാട്- വടക്കാഞ്ചേരി റോഡില് ചാട്ടുകുളം മുതല് കുന്നംകുളം വരെയുള്ള നിര്മ്മാണപ്രവൃത്തിയുടെ സാങ്കേതികാനുമതി വേഗത്തിലാക്കുന്നതിന് എംഎൽഎ നിര്ദ്ദേശിച്ചു. ഗേള്സ് ഹൈസ്കൂള് - അഞ്ഞൂർ റോഡ് നിർമ്മാണ പ്രവർത്തികൾ നവം.30 നുള്ളിൽ പൂർത്തീകരിക്കാൻ റോഡ് വിഭാഗം അസി എഞ്ചിനിയർക്ക് നിർദേശം നൽകി. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ വിശദാംശങ്ങൾ ഈ ആഴ്ചക്കുള്ളിൽ തന്നെ നൽകുവാൻ എംഎൽഎ ആവശ്യപ്പെട്ടു.
കുന്നംകുളം പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ
കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻറ്മാരായ അഡ്വ.കെ രാമകൃഷ്ണൻ, പി ഐ രാജേന്ദ്രൻ , ചിത്ര വിനോബാജി,ടി ആർ ഷോബി,മീന സാജൻ, ഇ എസ് രേഷ്മ,സിഎംടി നോഡൽ ഓഫീസറായ സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി കെ ശ്രീമാല, കെആർഎഫ്ബി എക്സ്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്വരൻ , പൊതുമരാമത്ത് റോഡ്സ് ബ്രിഡ്ജസ് മെയിന്റനൻസ് വകുപ്പ് ഉദ്യോഗസ്ഥർ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments