ധീര പദ്ധതിയ്ക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കമായി
പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ തുടക്കമായി. പെണ്‍കുട്ടികൾക്ക് സ്വയം സുരക്ഷക്കായി ആയോധന കലകളില്‍ പരിശീലനം നൽകുന്നതാണ് ധീര പദ്ധതി.കളരിപ്പയറ്റിലാണ് പുന്നയൂർക്കുളത്ത് പരിശീലനം നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ 2 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയിൽ 4 മണിക്കൂർ ക്ലാസ് നൽകും.
ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 10 മുതല്‍ 15 വയസ്സുവരെയുള്ള 30 പെണ്‍കുട്ടികളെ വീതമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.പെൺകുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക, സ്വയം രക്ഷ സാധ്യമമാകുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
ധീര പദ്ധതിയുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റഹീം വീട്ടിപറമ്പിൽ , പഞ്ചായത്ത് വൈ.പ്രസിഡന്റ് ഇ കെ നിഷാദ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രേമ സിന്ദാർത്ഥൻ, ബിന്ദു ടീച്ചർ, ചാവക്കാട് സി ഡി പി ഒ മേരി പുഷ്പ ജയന്തി
പഞ്ചായത്തംഗങ്ങൾ, അംങ്കണവാടി പ്രവർത്തകർ ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വല്ലഭട്ട കളരിയിലെ കൃഷ്ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കളരി അഭ്യാസവും അരങ്ങേറി. കൂടാതെ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. എ എം സിമി ബോധവത്കരണ ക്ലാസ് നയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments