സി.എം.എം.യു.പി സ്കൂൾ അത് ലറ്റിക്ക് കാർണിവൽ സമാപിച്ചു.
എരമംഗലം സി.എം.എം. യു.പി. സ്കൂളിൽ നടന്ന അത് ലറ്റിക് കാർണിവൽ സമാപിച്ചു. സ്കൂൾ മാനേജർ യു. അഫ്സൽ അലി കാർണിവൽ ഉൽഘാടനം ചെയ്തു. കായിക അധ്യാപകൻ ആനിഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ അധ്യക്ഷനായി.
ജിഎച്ച്എസ്എസ് മൂക്കുതലയിലെ കായിക അധ്യാപകനും അത്‌ലറ്റിക് കോച്ച് കൂടിയായ കുമാർ ടി.വി. മുഖ്യ അതിഥിയായി.
സംസ്ഥാന ബാഡ്മിന്റൺ റഫറിയും മുൻ കായിക അധ്യാപകൻ കൂടിയായ ഡെന്നി ജെയിംസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ജനപ്രതിനിധി കൂടിയായ ഷീജ ടീച്ചർ, പി.ടി.എ. അധ്യക്ഷൻ പ്രഗിലേഷ് ശോഭ, ഷിനി സുരേഷ്, ശ്രീജിത് മാറഞ്ചേരി, ജലീൽ കുറ്റിക്കാടൻ, ഷാജി ചപ്പയിൽ, ഹേമന്ദ് മോഹൻ , ഉണ്ണി തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. ഷഫീറ ടിച്ചർ നന്ദി അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കായിക മൽസരങ്ങൾ അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments