Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടൂറിസം സാധ്യത നിലനിർത്താൻ പുറങ്ങ് പഴയകടവും


ടൂറിസം സാധ്യത നിലനിർത്താൻ പുറങ്ങ്  പഴയകടവും

അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്പോട്ടുകൾ കണ്ടെത്തി വിവിധ ടൂറിസം സർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും , ജനങ്ങൾക്ക് ഗുണപ്രദമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന  കേരള സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ്  പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട് .
അതിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പ്രെസിഡണ്ട് അഡ്വ ഇ സിന്ധു , തദ്ദേശ ഭരണ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ അജിത്കുമാർ , AE രെഷ്മ , ടൂറിസം വകുപ്പ് എം പാനൽ ആർക്കിടെക്റ്റ്  വിജയൻ , ജനപ്രതിനിധികളായ KC ശിഹാബ് , നിഷാദ് അബൂബക്കർ , BDO KJ അമൽദാസ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു . 

ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് കൊണ്ടാണ് പദ്ധതി നടപ്പാക്കുക . മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ് സെന്ററിന് അടുത്തുള്ളതുമായ  പഴയ കടവ് പുഴ പുറമ്പോക്ക് ഭൂമിയിൽ ആണ് പദ്ധതി യാഥാർഥ്യ മാവുക .

ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനു മായുള്ള കേന്ദ്രം , വിവിധ കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഓപ്പൺ എയർ പോഡിയം , റെയിൻ ഹട്ട് , ഫിഷിങ് ഡക്ക് , ബോട്ട് ജെട്ടി. അടക്കമുള്ള പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments