Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എടപ്പാളിൽ പൊട്ടിയത് പടക്കം തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്


എടപ്പാളിൽ പൊട്ടിയത് പടക്കം തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്


 എടപ്പാൾ നഗരത്തിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹനത്തിലെത്തിയ രണ്ട് പേർ സ്‌ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്.


ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ അൽപ നേരം റൌണ്ട് എ ബൗട്ടില്‍ വാഹനം നിർത്തിയ ശേഷമാണ് , കോൺക്രീറ്റ് മതിലിൽ സ്‌ഫോടക വസ്തു വെച്ചത് . പിന്നീട് സ്‌ഫോടക വസ്തുവിന് തീ കൊളുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലാണ് ഇരു ചക്ര വാഹനത്തിലുള്ളവർ എത്തിയത് .സ്‌ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവർ പൊന്നാനി ഭാഗത്തേക്കുള്ള റോഡിലേക്ക് പോയി.


പൊട്ടിത്തെറിയിൽ റൗണ്ട് എബൗട്ടിന്‍റെ കോൺക്രീറ്റിൽ പൊട്ടലുണ്ടായി . സിസി ടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ് .സ്ഫോടകവസ്തുവിന്‍റേതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട് .ഇന്നലെ വൈകിട്ട് 07:15 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത് . ഈ സമയം വലിയ ശബ്ദമുണ്ടായതായി പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/GmPfhSxyDC68doCejgGqum

YouTube: https://www.youtube.com/realmediachannel

Facebook: https://www.facebook.com/realmediachannel

Website: www.realmediachannel.com


Post a Comment

0 Comments