വെൽഫെയർ പാർട്ടി വെളിയങ്കോട് പഞ്ചായത്ത്
സമ്മേളനം നടന്നു
വംശീയകാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക എന്ന പ്രമേയത്തിൽ വെൽഫെയർപാർട്ടി വെളിയങ്കോട് പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ പ്രേമ ജി പിഷാരടി ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്ററും വിഷുവും പെരുന്നാളും ഓണവുമെല്ലാം ഒരുമിച്ച് ആഘോഷിച്ച അവസ്ഥയിൽനിന്ന് പരസ്പര വെറുപ്പിലേക്ക് കൊണ്ടുപോകുന്ന വംശീയ അധികാര രാഷ്ട്രീയത്തിൻെറ കുതന്ത്രങ്ങളെ മലയാളി തിരിച്ചറിയണമെന്ന് അവർ ആവശ്യപ്പെട്ടു.
ദുരന്തങ്ങളുണ്ടാകുമ്പോൾ ഐക്യപ്പെടുന്ന ദുരന്തങ്ങൾക്കുശേഷം ഭിന്നിപ്പിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും അവർ ഓർമിപ്പിച്ചു. ദയാബായിക്ക് സമരം തുടരേണ്ടിവരുന്ന കാലത്ത് അവഗണിക്കപ്പെടുന്ന എൻേറാസൾഫാൻ ഇരകൾ സർക്കാരിനുമുന്നിലെ ചോദ്യചിഹ്നമാണ്.
ഇബ്രാഹിംകുട്ടി മംഗലം(ജില്ല കമ്മിറ്റിയംഗം), സി. വി. ഖലീൽ(മണ്ഡലം പ്രസിഡൻറ്), അക്ബർ എരമംഗലം(പഞ്ചായത്ത് പ്രസിഡൻറ്), മുഹമ്മദ് മൂരിയത്ത്(പഞ്ചായത്ത് സെക്രട്ടറി), ലുഖ്മാൻ (പഞ്ചായത്ത് അസി. സെക്രട്ടറി) എന്നിവർ സംസാരിച്ചു.
ഗുജറാത്ത് വംശഹത്യ ആസൂത്രണം ചെയ്തവർതന്നെയാണ് സമകാലിക ഇന്ത്യയെ നയിക്കുന്നത് എന്ന വസ്തുതയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഫാഷിസ്റ്റ് ഭയാനകതയാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും എല്ലാതരം വിഭിന്നതകളും വംശീയതക്കെതിരിൽ ജനത ഒറ്റക്കെട്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം ശറഫുദ്ധീൻ കൊളാടി പറഞ്ഞു. ജില്ല മണ്ഡലം ഇലക്ഷൻ ടീം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്
അക്ബർ എരമംഗലം
സെക്രട്ടറി
മുഹമ്മദ് മൂരിയത്
ട്രഷറാർ
അഹമ്മദുണ്ണി പി
വൈസ് പ്രസി : റംല മുഹമ്മദലി
ജോ : സെക്രട്ടറി
റഷീദ് വി പി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments