Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുന്നംകുളം ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു


കുന്നംകുളം ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

വൈദ്യുതി ഉപയോഗിച്ച് കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കുന്നംകുളം 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെയും അനുബന്ധ വടക്കാഞ്ചേരി- കുന്നംകുളം 220 / 110 കെ വി ലൈനിന്റെയും  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആരംഭിക്കുന്നതോടെ കാർഷിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനും തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനും കഴിയും. കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കിയാൽ മാത്രമേ വ്യവസായം പുരോഗതിയിലെത്തൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.  ചെറുകിട വ്യവസായ മേഖയിലെ വൈദ്യുത തകരാർ പ്രവർത്തികൾ ഒഴിവ് ദിവസങ്ങളിൽ നടപ്പാക്കാനുള്ള  നടപടി  സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി മേഖല പ്രവർത്തിക്കുന്നത്.  ഓരോ മാസവും 
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന കൃത്യമായ അവലോകനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

ഏത് പ്രതിസന്ധിയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥരായി കെഎസ്ഇബി മാറിയെന്ന് എ സി മൊയ്തീൻ എം എൽ എ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെഎസ്ഇബിയുടെയും വൈദ്യുതി വകുപ്പ് മന്ത്രിയുടെയും മികവാർന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലോഡ് ഷെഡിങ്ങ് ഇല്ലാത്ത ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കുന്നംകുളത്തെ നിലവിലെ 110 കെ വി സബ്സ്റ്റേഷന്റെ ശേഷി 220 കെ വിയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 220 കെ വിയുടെ ഗ്യാസ് ഇൻസുലേറ്റഡ്  സബ്സ്റ്റേഷന്റെ നിർമ്മാണം ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ  മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാരും കെഎസ്ഇബിയും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് .  വൈദ്യുതി തടസം പാടെ ഒഴിവാക്കാനും വൈദ്യുത വിതരണം സുഗമമാക്കാനും പദ്ധതി മുഖേനകഴിയും.കൂടാതെ  കുന്നംകുളത്തും  പരിസരപ്രദേശങ്ങളിലും  കാർഷികവും വ്യവസായവവും വാണിജ്യപരവുമായ വികസനത്തിനും പുരോഗതിക്കും മുതൽക്കൂട്ടാക്കാൻ ഈ പദ്ധതി കൊണ്ട് സാധിക്കും.

തൃശൂർ മാടക്കത്തറയിൽ പവർഗ്രിഡ് പുതുതായി നിർമിച്ച എച്ച്.വി.ഡി.സി സ്റ്റേഷനിൽ നിന്നും മാലാപ്പറമ്പിലേക്ക് പോകുന്ന ലൈനിൽ നിന്ന് വടക്കാഞ്ചേരി മുതൽ കുന്നംകുളം വരെ പുതിയ മൾട്ടി സർക്യൂട്ടിനാവശ്യമായ ടവറുകൾ സ്ഥാപിച്ചാണ് ഇവിടേക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത് . 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകൾക്കുമായി  127 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതികളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 

കുന്നംകുളം സബ്സ്റ്റേഷനു പുറമെ സമീപത്തുള്ള പുന്നയൂർക്കുളം, ഗുരുവായൂർ, കണ്ടശാംകടവ്, അത്താണി, വിയ്യൂർ എന്നീ 110 കെ.വി സബ്സ്റ്റേഷമുകളിലേക്കും ബ്ലാങ്ങാട്, ചാവക്കാട്,കൊങ്ങന്നൂർ, മുണ്ടൂർ,എരുമപ്പെട്ടി,വാടാനപ്പിള്ളി, മുല്ലശ്ശേരി, അന്തിക്കാട് എന്നീ 33 കെ.വി സബ്സ്റ്റേഷമുകളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും നൽകാനാകും. അതിനായി 100 എം.വി.എ ശേഷിയുള്ള 220/110 കെ.വിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ 7.5 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം  ലഭിക്കുന്ന പദ്ധതി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടുകൂടി നടപ്പാക്കിയതാണ്.

ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ  മുഖ്യാതിഥിയായി. കെഎസ്ഇബിഎൽ ഡയറക്ടർ ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേറ്റർ ഡോ.എസ് ആർ ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ,   ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം എ  വി വല്ലഭൻ, പി ഐ രാജേന്ദ്രൻ ,പഞ്ചായത്ത് പ്രസിഡന്റ്മാരായ ചിത്ര വിനോബാജി, മീന സാജൻ, രേഖ സുനിൽ , കെഎസ്ഇബിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എൻ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments