Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് ബ്ലഡ് ഡോണേർസ് കേരള മലപ്പുറം


സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് ബ്ലഡ് ഡോണേർസ് കേരള മലപ്പുറം

എടപ്പാൾ : ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാന കൂട്ടായ്മയായ ബ്ലഡ് ഡോണേർസ് കേരള യുടെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെയും കൂട്ടായ്മകളെയും ആദരിച്ചു. അകാലത്തിൽ വിട പറഞ്ഞ ബി ഡി കെ മലപ്പുറം സ്ഥാപക അംഗം അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥം തുടർച്ചയായി പത്തിൽ കൂടുതൽ തവണ സന്നദ്ധ രക്തദാനം നിർവ്വഹിച്ച പൊന്നാനി താലൂക്കിലെ 62 രക്തദാതാക്കളെയും സന്നദ്ധ രക്തദാന ക്യാമ്പുകൾക്ക് കൂടുതൽ ആതിഥ്യം വഹിച്ച 11 കൂട്ടായ്മകളേയുമാണ് ആദരിച്ചത്. 

എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ചു സംഘടിപ്പിച്ച സ്നേഹാദരവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രവീണ ഉദ്ഘാടനം നിർവ്വഹിച്ചു. സുരക്ഷിത രക്തദാനവും രക്ത നിവേശനവും അംഗീകൃത രക്തകേന്ദ്രങ്ങൾ വഴി ഉറപ്പ്‌ വരുത്തുന്നതിലും ഒരു പ്രതിഫലേച്ഛയും കൂടാതെ സന്നദ്ധ രക്തദാതാക്കളെ സംഘടിപ്പിക്കുന്നതിലും ബി ഡി കെ യുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും  രോഗികൾക്ക് ആവശ്യം വരുമ്പോൾ രക്തത്തിന് നെട്ടോട്ടമൊടുന്ന പ്രവണത ഒഴിവാക്കി ആവശ്യത്തിന് രക്തം രക്ത കേന്ദ്രങ്ങളിൽ ഉറപ്പു വരുത്തുന്ന തരത്തിലേക്ക് സന്നദ്ധ കൂട്ടായ്മകൾ കടന്ന് വരണമെന്നും ഡോ. പ്രവീണ ആവശ്യപ്പെട്ടു. 

പരിപാടിയോടനുബന്ധിച്ച് എമിറേറ്റ്‌സ് മാളിൽ വെച്ചു രാവിലെ 9 മണി മുതൽ തൃശ്ശൂർ അമല ബ്ലഡ് സെന്ററുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുക്കുകയും 74 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു. 

ചങ്ങരംകുളം സർക്കിൾ ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി, എമിറേറ്റ്‌സ് മാൾ മാനേജിങ് കമ്മിറ്റി അംഗം ലത്തീഫ്, ബി ഡി കെ സംസ്ഥാന കമ്മിറ്റി അംഗം സജയ്‌ പൊൽപ്പാക്കര, ജില്ലാ ഉപദേശക സമിതി അംഗം ജയകൃഷ്ണൻ പെരിന്തൽമണ്ണ, എടപ്പാൾ മദേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മുഹമ്മദ് കുട്ടി മാങ്കുളം എന്നിവർ ആശംസകൾ അറിയിച്ചു. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് നൗഷാദ് അയങ്കലം സ്വാഗതം പറഞ്ഞ ചടങ്ങിൽ താലൂക്ക് ട്രഷറർ ഹിജാസ് മാറഞ്ചേരി അദ്ധ്യക്ഷത വഹിക്കുകയും താലൂക്ക് ജനറൽ സെക്രട്ടറി അലി ചെക്കോട് നന്ദി അറിയിക്കുകയും ചെയ്തു. രക്തദാനം ചെയ്തവർക്കും പരിപാടിയിൽ പങ്കെടുത്തു ആദരവ് സ്വീകരിച്ചവർക്കും പരിപാടിക്ക് നേതൃത്വം നൽകിയവർക്കും  ഒക്ടോബർ മാസം മികച്ച ഓഫറുകളോടെയും ഉല്ലാസ പരിപാടികളോടെയും രണ്ടാം വാർഷികം ആഘോഷിക്കുന്ന എമിറേറ്റ്‌സ് മാൾ നൽകിയ സഹകരണത്തിനും ബി ഡി കെ മലപ്പുറം പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments