Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി കരിമ്പിന്റെ മാധുര്യത്തിൽ; വാണിഭം തുടങ്ങി



പൊന്നാനി കരിമ്പിന്റെ മാധുര്യത്തിൽ; വാണിഭം തുടങ്ങി.

ദീപാവലി നാളിൽ നടക്കുന്ന വാണിഭത്തിന് പൊന്നാനി ഒരുങ്ങിത്തുടങ്ങി.

പൊന്നാനി: വാവു വാണിഭത്തിന്റെ ആരവമുയർത്തി കുറ്റിക്കാട് വഴിയോരക്കച്ചവടക്കാർ നിരന്നു. മൺചട്ടിയും ചെടിച്ചട്ടിയും പലഹാരക്കച്ചവടക്കാരും എവി ഹൈസ്കൂൾ മുതൽ ചന്തപ്പടി വരെ കച്ചവടക്കാർ സജീവമായി. 25ന് പുലർച്ചെയാണ് വാവുബലി. ഭാരതപ്പുഴയോരത്ത് കുറ്റിക്കാട് കടവിൽ ബലിതർപ്പണച്ചടങ്ങുകൾ നടക്കും. കുറ്റിക്കാട് ഭഗവതി ക്ഷേത്രവും വിശ്വചൈതന്യ കുറ്റിക്കാടും ചേർന്നാണ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യമൊരുക്കുന്നത്. തിരുവില്വാമല ശശികുമാർ കാർമികത്വം വഹിക്കും. നാടൻ പച്ചക്കറികളും കൃഷി ഉപകരണങ്ങളും കാർഷിക ഉൽപന്നങ്ങളുമെല്ലാമായി കച്ചവടക്കാർ ദിവസങ്ങൾക്ക് മുൻപേ വാണിഭം തുടങ്ങിയിരിക്കുകയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments