Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.ഐ.ഒ മാറഞ്ചേരി ഏരിയ സമ്മേളനം ഇന്ന് നടക്കും


എസ്.ഐ.ഒ മാറഞ്ചേരി ഏരിയ സമ്മേളനം ഇന്ന് നടക്കും

എസ്.ഐ.ഒ മാറഞ്ചേരി ഏരിയ സമ്മേളനം നാളെ സെപ്റ്റംബർ ഒക്ടോബർ 2 ഞായർ മാറഞ്ചേരി സെൻററിൽ വെച്ച് നടക്കുമെന്ന് ഏരിയ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. "ഇസ്‌ലാം : വിമോചനത്തിന്റെ പുതു ലോക ഭാവന" എന്ന പ്രമേയത്തിൽ എസ്.ഐ.ഒ യുടെ നാല്പതാം വാർഷികാർഷികത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

മുക്കാലയിൽ 5.30ന് റാലിയും മഗ്രിബിന് ശേഷം പൊതുസമ്മേളനവും ആരംഭിക്കും. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സമിതി അംഗം സി.വി ജമീല ഉദ്ഘാടനവും എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗം ബാസിത് താനൂർ മുഖ്യപ്രഭാഷണവും നിർവഹിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ശാമിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ പ്രസിഡൻറ് സൈനുദ്ദീൻ സാഹിബ് സമാപനവും പ്രാർത്ഥനയും നിർവഹിക്കും.

ഒരു മാസമായി നീണ്ടുനിന്ന പ്രചരണ പരിപാടിയിൽ യൂണിറ്റ് കൺവെൻഷനുകൾ, കവലപ്രസംഗം, മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ സന്ദർശനം, കരുണ പാലിയേറ്റീവ് കെയറിലേക്ക് 5 വാക്കറിൻ്റെ സംഭാവന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു.

ഏരിയ പ്രസിഡൻ്റ് അബ്ദുൽ റൗഫ്, ഏരിയ സെക്രട്ടറി ഷഹീൻ, സമ്മേളന കൺവീനർ ഷൈജൽ കാഞ്ഞിരമുക്ക്, ഏരിയ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് നിസാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments