തെരുവിലെ വില്ലേജ് ഓഫീസും പ്രതീകാത്മക വില്ലേജ് ഓഫീസറും : പ്രതിഷേധ സമരം നടത്തി
മാറഞ്ചേരി വില്ലേജിൽ സ്ഥിരമായി വില്ലജ് ഓഫീസറെ നിയമിക്കണമെന്നും സർട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് തെരുവിലെ വില്ലേജ് ഓഫീസും പ്രതീകാത്മക വില്ലേജ് ഓഫീസറും എന്ന പേരിൽ പ്രതിഷേധ സമരം നടത്തി.
വ്യത്യസ്ഥ സമര രീതി ജനശ്രദ്ധ പിടിച്ചു പറ്റി. വില്ലേജ് ഓഫീസർ ഇല്ലാത്തതു കാരണം ഒരു വർഷത്തോളമായി മാറഞ്ചേരി വില്ലേജ് പ്രവർത്തനം അവതാളത്തിലാണ്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ പാലക്കൽ നേതൃത്വം നൽകി. കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക്, മണ്ഡലം പ്രസിഡന്റ് ഹിലർ, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് മാറഞ്ചേരി, ഡിസിസി മെമ്പര്മാരായ A. K. ആലി, T. മാധവൻ,INTUC ജില്ലാ വൈസ് പ്രസിഡന്റ് ജയൻ അറക്കൽ,സേവാദൾ പ്രസിഡന്റ് അബ്ദു,യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്യാം, INTUC മണ്ഡലം പ്രസിഡന്റ് ഗിരീഷ്, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മജീദ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുലൈഖ റസാഖ്,സംഗീത രാജൻ, ബഷീർ, ഉസ്മാൻ. A. V എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments