ബി.ആർ.സി.കൾ രാഷ്ട്രിയ കേന്ദ്രങ്ങളാക്കരുത്.
_കെ.എസ്.ടി.യു.
പൊന്നാനി :
ബി.ആർ.സി.കൾ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള കേന്ദ്രമാക്കരുതെന്ന്
കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ. പൊന്നാനി ഉപജില്ലാ കമ്മറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
പാഠ്യപദ്ധതി ചർച്ചയുടെ മറവിൽ ഹിഡൻ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമം ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ എല്ലാ തലത്തിലുമുള്ള അധ്യാപകരെ ഉൾപെടുത്തി നടത്തിയ നടത്തിയ ഓൺലൈൻ ചർച്ചകളിൽ
പൊന്നാനി യൂ.ആർ. സി ക്ക് കീഴിൽ ഒരു പ്രത്യേക വിഭാഗം അധ്യാപകരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിശീലനം നടത്തിയത്. ഇത് സംബന്ധമായ കെ.എസ്. ടി. യു.വിന്റെ അതൃപ്തി ജില്ലാ വൈസ് പ്രസിഡണ്ട് ടി.സി.സുബൈർമാസ്റ്ററുടെ നേതൃത്വത്തിൽ പൊന്നാനി എ. ഇ. ഒ,
ബി പി ഒ എന്നിവരെ അറിയിച്ചു.
ഉപജില്ലാ യോഗത്തിൽ വി.കെ .ശബീർ അധ്യക്ഷത വഹിച്ചു.
സക്കീർ ഹുസൈൻ വെളിയംകോട്, സഫ്‌വാൻ,ഉമ്മർ.സി,
മജീദ് വന്നേരി ,
അബ്ദുസ്സമദ് കടവനാട്, കമാൽ പൊന്നാനി,ഹമീദ്.എ.വി, കോയ തറോല,കമറു,
മുസ്തഫ,ഉമ്മുസൽമ,
ഖാലിദ് ,ഷമീല,ഷംന, നസീമ, ആതിഖ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments