Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അധികൃതരുടെ വാഗ്ദാനങ്ങൾ പാഴാകുന്നു; നരണിപ്പുഴയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.


അധികൃതരുടെ വാഗ്ദാനങ്ങൾ പാഴാകുന്നു; നരണിപ്പുഴയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.


നരണിപ്പുഴയോരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും പൊതു ആവശ്യം സാക്ഷാൽക്കരിക്കാൻ വൈകും തോറും നരണിപ്പുഴയിൽ മാലിന്യം തള്ളുന്നതും പുഴയോരം മലിനവും ദുർഗന്ധപൂരിതവുമാകുന്നത് തുടരുന്നു. 
വെളിയംകോട് നന്നംമുക്ക് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന നരണിപ്പുഴയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതർ കണ്ണടക്കുന്നു. വാദ്യഘോഷങ്ങളോടെ പുഴയോരത്ത് കൂടി നടത്തിയ വിളംബര ഘോഷയാത്രയും ജലസഭയും നടന്നതല്ലാതെ മറ്റൊന്നും ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈ കൊണ്ടില്ല. പുഴ സംരക്ഷണ സമിതിയും പ്രദേശത്തെ കൂട്ടായ്മകളും ഇതിനെതിരെ പ്രത്യക്ഷമായി പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അധികൃതരുടെ ഈ വിഷയത്തിലെ അനാസ്ഥ മലിനമാക്കുന്നത് ഒരു പ്രദേശത്തെ പ്രകൃതി സ്നേഹികളുടെ മനോവികാരത്തെ കൂടിയാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments