Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു


റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു

പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് അപകടം സംഭവിക്കുകയും, വാഹനങ്ങൾ താഴ്ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. ഈ മാസത്തിനുള്ളിൽ വാട്ടർ അതോറിറ്റിയുടെ കുഴികളുള്ള റോഡുകൾ കോൺക്രീറ്റ് ചെയ്യുമെന്ന് എഞ്ചിനീയർ എഴുതി തന്നതിന് തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഉപരോധ സമരത്തിന് മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, സി ജാഫർ, കെ വി സക്കീർ, ആർ വി മുത്തു, ഫസലു തെയ്യങ്ങാട്, ഷിനോദ് കർമ്മ, ജെ പി വിനീത്, വാസുദേവൻ പുഴമ്പ്രം, കെ കുഞ്ഞുമോൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments