Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത്അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കി


വെളിയങ്കോട് പഞ്ചായത്ത്
അതിദരിദ്രർക്കുള്ള 
മൈക്രോ പ്ലാൻ തയ്യാറാക്കി

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള മൈക്രോ പ്ലാൻ രൂപീകരണവും , വാർഡ്തല സമിതി യോഗവും , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഉപഭോക്താക്കൾ ക്കും സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി സേവനങ്ങൾ സമയബന്ധിതമായി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു . 

ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സെയ്ത് പുഴക്കര , റംസീ റമീസ് , മെമ്പർമാരായ ഹുസൈൻ പാടത്തക്കായിൽ , ഷെരീഫ മുഹമ്മദ് , റസ് ലത്ത് സെക്കീർ ,സബിത , സുമിത
രതീഷ് , കെ. വേലായുധൻ , 
പി. വേണുഗോപാൽ , മുസ്തഫ മുക്രിയത്ത് , തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ പദ്ധതി വിദശീകരിച്ചു . അസിസ്റ്റൻറ് സെക്രട്ടറി കവിത . ടി , സ്വാഗതവും , വി. ഇ ഒ . ജയേഷ് നന്ദിയും പറഞ്ഞു .  

കാലത്തും , ഉച്ചക്ക് ശേഷവും നടന്ന വാർഡ്തല മൈക്രോ പ്ലാൻ രൂപികരണ ചർച്ചകൾക്ക് പഞ്ചായത്ത് ജീവനക്കാരായ, പി. രാധാകൃഷ്ണൻ , അനു ഡേവിഡ് ഡെൽവിൻ എൻ എസ്സ് , വി.ഇ. ഒ . ശ്രീജിത്ത് എന്നിവർ നേത്യതം നൽകി . ആശ , അങ്കൺവാടി പ്രവർത്തകർ , വാർഡ് തല സമിതി അംഗങ്ങൾ , തുടങ്ങിയവർ പങ്കെടുത്തു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments