മൂക്കുതല നവരാത്രി ഉൽസവത്തിന് തുടക്കമായി.
ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ഉൽസവങ്ങൾക്ക് തുടക്കമായി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ അധ്യക്ഷനായി. പി.ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ചെയർമാൻ പി. വൽസലൻ നരണിപ്പുഴ സ്വാഗതം പറഞ്ഞ ചടങ്ങിന് രാജൻ പന്നിക്കാട്ട് നന്ദി അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് അംഗങ്ങളും ജനപ്രതിനിധികളും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരിയുടെ വേദസ്തുതിയോടെ നവരാത്രി മണ്ഡപം ഉണർന്നു. തുടർന്ന് ഓട്ടൻതുള്ളൽ അരങ്ങേറി. തുടർ ദിവസങ്ങളിൽ ഭാരതത്തിലെ പ്രശസ്തരായ കലാകാരൻമാർ നവരാത്രി മണ്ഡപം ധന്യമാക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments