ആണ്ടുനേർച്ചയിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ടുനേർച്ചയിൽ സമൂഹവിപത്തായ ലഹരിക്കെതിരെ ബോധവത്കരണവും പ്രതിജ്ഞയും നടന്നു. വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്ത ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ്
കെ.എം.എം. ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അഡ്വ. അബ്ദുൽജലാൽ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അഷ്‌റഫ് ചങ്ങണാത്ത് അധ്യക്ഷത വഹിച്ചു. റിട്ട. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സ്വന്തം കൈപ്പടയിൽ മലയാളത്തിൽ എഴുതി തയ്യാറാക്കിയ ലഹരി വിരുദ്ധ പ്രതിജ്ഞ ഋഷിരാജ് സിങ് ചൊല്ലിക്കൊടുത്തു. അഡ്വ. എ.എം. രോഹിത്ത്, ശംസുദ്ദീൻ കുന്നമ്പത്ത്, ജാബിർ സിദ്ദീഖ്, മഹല്ല് സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, ഐക്യവേദി കൺവീനർ കരീം കുന്നനയിൽ, ഷക്കീർ വീട്ടിലവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments