വെളിയങ്കോട് ന്യൂ ജി.എൽ.പി. സ്‌കൂൾ മാതൃകാ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു
എരമംഗലം: പ്രീ പ്രൈമറി വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വെളിയങ്കോട് ന്യൂ താവളക്കുളം ജി.എൽ.പി. സ്‌കൂൾ മാതൃകാ പ്രീ സ്കൂൾ പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.
പൊന്നാനി യു.ആർ.സി. സമഗ്രശിക്ഷാ കേരളം പത്തുലക്ഷം രൂപ ചെലവിട്ടാണ് മാതൃകാ പ്രീ സ്‌കൂൾ നിർമാണം പൂർത്തിയാക്കിയത്. ഡി.പി.ഒ. മനോജ്കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ മുഖ്യാതിഥിയായിരുന്നു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, പൊന്നാനി ബി.പി.സി. ഡോ. ഹരിആനന്ദകുമാർ, യു.ആർ.സി. പരിശീലകൻ അജിത്ത്ലൂക്ക്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം താജുന്നിസ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സെയ്ത് പുഴക്കര, സുമിത രതീഷ്, ഹുസൈൻ പാടത്തകായൽ, ബാബു തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments