മലയാളിയുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയോടുള്ള സ്‌നേഹപ്രകടനം നടത്തുന്ന ആരാധകർ പലവിധമാണ്. ഗായകനും മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പ്രശസ്‌തനുമായ ശിഹാബ് പാലപ്പെട്ടിയും സംഘവും മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയിൽ 71-ാം പിറന്നാളിന്റെ മധുരമായി നൽകിയത് 'സുൽത്താൻ' എന്നപേരിൽ മനോഹരമായ ഗാനമാണ്.
വെള്ളിത്തിരവാഴും മണ്ണിലെ താര സൂര്യനോ ... എന്ന് തുടങ്ങുന്ന ഗാനത്തിൽ മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരവും ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ 71-ാം പിറന്നാൾദിനമായ ബുധനാഴ്‌ച പുറത്തിറക്കിയ ഗാനം ഇതിനോടകം നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശിഹാബ് പാലപ്പെട്ടി പാടിയ ഈ ഗാനം ഫൈസൽ പൊന്നാനിയാണ് സംവിധാനം. ഇല്ല്യാസ് പുല്ലൂർ എഴുതിയവരികൾക്ക് നിഖിൽപ്രഭയാണ് സംഗീതം നൽകിയത്. അഷ്‌കർബാവയാണ് കാമറ. എഡിറ്റിങ് ഷാനിഷ് ഇസ്സ. ഡിസൈൻ ഷാഫി സക്കീർ. ഷബീർ ചെമ്പയും സഫീർ പുല്ലൂരുമാണ് നിർമാതാക്കൾ. ഗായകൻ ശിഹാബ് പാലപ്പെട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറക്കിയ ഗാനം ഈ പേജിലൂടെതന്നെ ഇതിനോടകം 40,000 കാഴ്‌ചക്കാർ മറികടന്നു.
'സുൽത്താൻ' ഗാനത്തിന്റെ ലിങ്ക്:
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments