വെൽഫെയർ പാർട്ടി അറക്കിലാകുന്ന് യൂണിറ്റ് സമ്മേളനം
വെൽഫെയർ പാർട്ടി എരമംഗലം വെസ്റ്റ് യൂണിറ്റ് സമ്മേളനം അറക്കിലാകുന്നത്ത് വെച്ച് നടന്നു,
മൂല്യാധിഷ്ഠിത രാഷ്ട്രീയവും, ക്ഷേമരാഷ്ടവുമെന്ന ആശയങ്ങൾ മുന്നോട്ടു വെച്ച് പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെതെന്നും,
നാടിന്റെ പ്രതീക്ഷക്കൊത്ത്
കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാവണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് സി വി ഖലീൽ അഭിപ്രായപ്പെട്ടു,
2022 - 2024 വർഷത്തേക്കുള്ള ഭാരവാഹികളായി മൈമൂന ജമാലിനെ യൂണിറ്റ് പ്രസിഡന്റായും, ഷെകീന അക്ബറിനെ സെക്രട്ടറിയായും,
നജ സി വി, ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു,
ടി സി മുഹമ്മദ് വൈസ് പ്രസിഡന്റ്,
ജമാൽ കെ എ ജോയിൻ സെക്രട്ടറി,
കോയ അഹമ്മദ്, സി ബാപ്പുട്ടി , സുഹ്റ,
എന്നിവർ പഞ്ചായത്ത് ഇലക്ഷൻ പ്രതിനിധികളായും തെരെഞ്ഞെടുത്തു,
നാട്ടിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച, കാണാകോട്ട് വാസുവിനെ സമ്മേളനം ആദരിച്ചു,
മണ്ഡലം ട്രഷറർ നദീർ, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മൂരിയത്ത്,
സെക്രട്ടറി അക്ബർ എരമംഗലം എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു,
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments