മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നും - ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ലീഗ് ഹൗസ് ഉദ്ഘാടനത്തിന്റെ ഭാഗമായി വെളിയങ്കോട് സെന്ററിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പൊതുപ്രവർത്തകരുടെ നിലപാടിൽ സത്യസന്ധതയുണ്ടാവണമെന്നും കാപട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.പി. മൊയ്‌തുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഫൈസൽബാബു മുഖ്യപ്രഭാഷണം നടത്തി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, അഹമ്മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, റിട്ട. ഡി.ഐ.ജി. എം.ടി. മൊയ്‌തുട്ടി, ഷാനവാസ് വട്ടത്തൂർ, വി.കെ.എം. ഷാഫി, ഷെമീർ ഇടിയാട്ടേൽ, കെ.പി. മുഹമ്മദുണ്ണി, കെ.കെ. ബീരാൻകുട്ടി, ടി.പി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments