തായംകളി മല്‍സര വിജയികളെ അനുമോദിച്ചു
പുന്നയൂര്‍ക്കുളം ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച 3 ദിവസം നീണ്ട ഡെ നൈറ്റ് തായംകളി മല്‍സരത്തില്‍ രവി- സനീഷ് ടീം ഒന്നാം സ്ഥാനവും നിഷാദ്- ഷറഫുദ്ദീന്‍ ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് വടക്കേകാട് എസ്എച്ച്ഒ അമൃതരംഗന്‍ സമ്മാനം നല്‍കി. 20001 രൂപയും എംഎച്ച് ഓള്‍ഡ് സ്‌ക്രാപ്പ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയുമാണ് ഒന്നാം സമ്മാനം. 10001 രൂപയും ട്രോഫിയുമാണ് രണ്ടാ സമ്മാനം. വിവിധ പ്രദേശങ്ങളില്‍ നിന്നു എത്തിയ 16 ടീമുകള്‍ മല്‍സരിച്ചു. പ്രവചന മല്‍സരത്തില്‍ ജാഫര്‍, റഫീഖ്, മാമ്പറ്റ് മോഹന്‍, യൂസഫ് എന്നിവര്‍ വിജയികളായി. ഫൈസല്‍, ഫൈസല്‍ അലി, വി.ജി.വിഷ്ണു, എം.എസ്. ശരത്ത്, സി.എ. വിഷ്ണു,ഷിബില്‍, അജയ്കൃഷ്ണ, അഭിജിത്ത്, രാഹുല്‍
എന്നിവര്‍ നേതൃത്വം നല്‍കി.
പുതിയ കാലത്തില്‍ ഇല്ലാതായികൊണ്ടിരിക്കുന്ന നാടന്‍ കളികളെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെയാണ് വായനശാല തായംകളിയെ ടൂര്‍ണ്ണമെന്റ് രൂപത്തില്‍ അവതരിപ്പിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments