മെഗാ പൂക്കളമൊരുക്കി തുക സമാഹരിച്ച് വിദ്യാർത്ഥികൾ
മാറഞ്ചേരി: സ്ഥലപരിമിതികളാൽ ഏറെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സ്ഥലമേറ്റെടുക്കുന്നതിലേക്ക് ഓണാഘോഷത്തിലെ ആർഭാടങ്ങളൊഴിവാക്കി 25000 രൂപ സമാഹരിച്ച് നൽകി സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ മാതൃകയായി.
പതിനാല് ഡിവിഷനുകളുള്ള ഹയർ സെക്കൻ്ററിയിലെ ഓരോ ബാച്ചും പൂക്കളമിടുന്നതിനായി ശരാശരി മൂവായിരം രൂപ വീതമാണ് മുൻ വർഷങ്ങളിൽ ചിലവഴിക്കാറുള്ളത്. മാത്രവുമല്ല മത്സരഫലം പുറത്ത് വന്നാൽ ആർപ്പുവിളികളോടെ തങ്ങൾ തീർത്ത പൂക്കളം വാരിയെറിയുകയും ക്ളാസിലും സ്കൂൾ കാമ്പസിലും മാലി ന്യമായിത്തീരുകയും ചെയ്യാറാണ് പതിവ്. ഇതിനു പകരം എല്ലാ ക്ളാസുകാരും ചേർന്ന് സ്കൂൾ അങ്കണത്തിൽ ഒറ്റപ്പൂക്കള മൊരുക്കി പൂക്കളത്തിനായി സമാഹരിച്ച ബാക്കി സംഖ്യ സ്ഥലമേറ്റെടുക്കുന്നതിലേക്ക് നൽകുകയായിരുന്നു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഇസ്മയിൽ മൂത്തേടത്തിന് വിദ്യാർത്ഥി പ്രതിനിധികൾ തുക കൈമാറി. മാതൃകാപരമായ ഈ പ്രവർത്തനത്തെ അദ്ദേഹം പ്രത്യേകം അഭിനനിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഏ.കെ.സുബൈർ, വി.കെ.എം.ഷാഫി എന്നിവരും, ഗ്രാമ പഞ്ചായത്തംഗം അഡ്വ.കെ.എ.ബക്കർ, ഷാനവാസ് വട്ടത്തൂർ, സ്കൂൾ വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, പ്രിൻസിപ്പൽ രമാദേവി, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത്, യൂസഫ് മാസ്റ്റർ, എ.അബ്ദുൽ ലത്തീഫ്,പി.ടി.എ അംഗങ്ങളായ അജിത്, പ്രസാദ് ചക്കാലക്കൽ ,പ്രേമൻ സ്കൂൾ വികസന സമിതി അംഗങ്ങൾ, അലുംനി ഭാരവാനികൾ, അധ്യാപകരായ ഇബ്രാഹിം, മനോജ്, ജിഹാദ്, സിജു ജോൺ എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments