ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു:
ഭക്തരുടെ മനം കവർന്ന് അവതാരം കളി
മൂന്നു മാസത്തെ 'ഇടവേളക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാട് കളി കാണാൻ വടക്കേ നടപ്പുര മുറ്റം നിറഞ്ഞ് ഭക്തർ. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി ഹരിശങ്കറിൻ്റെയും ബലരാമനായി കൈലാസ്നാഥിൻ്റെയും ഗംഭീര അരങ്ങേറ്റം. ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ തുടങ്ങിയ കൃഷ്ണനാട്ടം വഴിപാടുകളിയിലെ ആദ്യ ദിനം ഭക്തമാനസങ്ങളെ ധന്യതയിലാഴ്ത്തി.
ക്ഷേത്രത്തിൽ ഏതാനം വർഷങ്ങൾക്കു ശേഷമാണ് കുട്ടികളുടെ കളി അരങ്ങേറ്റം. എട്ടു വയസ്സു പ്രായമാണ് ഹരിശങ്കറിനും കൈലാസ് നാഥിനും . 41 ദിവസത്തെ കച്ചകെട്ടു പരിശീലനം കൊണ്ടാണ് ഇവർ അവതാര കൃഷ്ണൻ, ബലരാമൻ വേഷങ്ങൾ അവതരിപ്പിക്കാൻ പ്രാപ്തരായത് .ഇന്നലത്തെ അവതാരം കളിയിൽ വസുദേവരായി വേണുഗോപാലും ദേവകിയായി പ്രശാന്തും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ സി. സേതുമാധവനും പൂതനയായി അരവിന്ദാക്ഷനും വേഷമിട്ടു.ബ്രഹ്മാവായി കൃഷ്ണകുമാറും ഭൂമിദേവിയായി വിഷ്ണുവും രംഗത്തെത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments