ഇസ്മായിൽ മാസ്റ്റർക്ക് .കെ .എസ് .ടി .യു .ആദരം
അധ്യാപക ദിനത്തിൽ. കെ.എസ്.ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ .പൊതു പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക മേഖലയിൽ കർമനിരതനും അധ്യാപക അവാർഡ് ജേതാവുമായ റിട്ട: അധ്യാപകൻ.വി. ഇസ്മായിൽ മാസ്റ്ററെ ആദരിച്ചു. അധ്യാപനത്തിന് പുറമെ സാമൂഹ്യ രംഗത്തും പ്രവർത്തിക്കുന്ന അധ്യാപകരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ഇസ്മാ യിൽ മാസ്റ്ററെ ആദരിച്ചത് .അദ്ദേഹം മാറഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ.പി.ടി.എ.പ്രസിഡണ്ടായിരിക്കുമ്പോഴാണ് മികച്ച.പി.ടി.എ.ക്കുള്ള അവാർഡ് .സ്കൂൾ.പി.ടി.എ.കരസ്ഥമാക്കിയത്.നിലവിൽ സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയാണ് ഇസ്മായിൽ മാസ്റ്റർ.ചടങ്ങിൽ ഉപജില്ലാ പ്രസിഡണ്ട് .വി .കെ .ശ ബീർ. അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം.ഇ.പി.എ.ലത്തീഫ്. ഉപഹാരം നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് .ടി .സി .സുബൈർ പൊന്നാട അണിയിച്ചു.വി.കെ.ശ ബീർ അധ്യക്ഷത വഹിച്ചു.എം.മുഹമ്മദ് അശ്റഫ് .സി .പി .ഖാലിദ് .പി .പി .കമാൽ.ആശിഖ് തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments