Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.വൈ.എസ് റബീഅ് കാമ്പയിന്‍; പൊന്നാനി മൗലിദ് പ്രൗഢമായി.


എസ്.വൈ.എസ്  റബീഅ് കാമ്പയിന്‍; പൊന്നാനി മൗലിദ് പ്രൗഢമായി.

പൊന്നാനി: തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന റബീഅ് കാമ്പയിനിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനമായ പൊന്നാനി മൗലിദ് പൊന്നാനി വലിയ ജുമുഅത്ത്പള്ളിയില്‍ സമാപിച്ചു. പൊന്നാനി വലിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന  ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം (റ) രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദാണ് പാരായണം ചെയ്തത്.


സിയാറത്ത് പള്ളിയില്‍ നിന്ന് വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്വലാത്ത് ജാഥയും തുടര്‍ന്ന് മഖ്ദൂം സയ്യിദ് എം.പി മുത്തുകോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്തോടെയും ആരംഭിച്ച മൗലിദ് സദസ്സ് സയ്യിദ് സീതിക്കോയ ബുഖാരിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.


വി. സൈദ് മുഹമ്മദ് തങ്ങള്‍, കെ.എം മുഹമ്മദ് ഖാസിം കോയ സാഹിബ്, എ.എ റഹീം കരുവാത്ത്കുന്ന്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍  ശമീർ വടക്കേപ്പുറം പ്രസംഗിച്ചു.  പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ഉമര്‍ ശരീഫ് സഅദി കെ.പുരം, റസാഖ് ഫൈസി മാണൂർ അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം യൂസുഫ് ബാഖവി, അഷ്‌റഫ് ബാഖവി, അബ്ദുല്‍ ഹമീദ് ലത്വീഫി, അബ്ദുല്‍ മജീദ് സഅദി എന്നിവര്‍ മൗലിദിന് നേതൃത്വം നല്‍കി.


റബീഅ് കാമ്പിയിന്റെ ഭാഗമായി  ഇത്തിബാഅ്, മീലാദ് റാലി, പ്രമേയ പ്രഭാഷണം,  മൗലിദ് സദസ്സ്, ബുര്‍ദ്ദ പാരായണം, വിജ്ഞാനv പരീക്ഷ എന്നിവ വിവിധ ഘടകങ്ങളില്‍ നടക്കും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments