ഏറെ നാളെത്തെ കാത്തിരിപ്പിനുശേഷം മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുറുവാണംദ്വീപ് വാതക ശ്‌മശാനം ഉദ്‌ഘാടനം നാളെ നടക്കും. 2015 -ൽ നിർമാണം 90 ശതമാനവും പൂർത്തിയായിട്ടും ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മാറഞ്ചേരി വാതക ശ്‌മശാനം തിങ്കളാഴ്‌ച പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്‌ഘാടനം ചെയ്യും.
ജില്ലയിലെ തന്നെ മാതൃകാപദ്ധതിയെന്ന് കൊട്ടിഘോഷിച്ചു ജില്ലാപഞ്ചായത്തും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തും ചേർന്നു നടപ്പാക്കിയ സംയുക്ത പദ്ധതിയായാണ് ജില്ലാപഞ്ചായത്തിന്റെ 2014 -15 വാർഷിക പദ്ധതിപ്രകാരം 30 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്‍റെ 15 ലക്ഷം രൂപയും ചെലവിട്ട് 1,500 ചതുരശ്ര അടി കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ വാതകശ്‌മശാനം നിർമിക്കുകയായിരുന്നു. അഡ്വ. എ.എം. രോഹിത് ജില്ലാപഞ്ചായത്ത് അംഗമായിരിക്കെയാണ് വാതക ശ്‌മശാനം പദ്ധതി കൊണ്ടുവന്നത്. ജില്ലാ പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ശ്‌മശാനം ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഉദ്‌ഘാടനം വൈകിപ്പിച്ചത്.
വിഷയത്തിൽ ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈറിന്റെ നിരന്തരമായ ഇടപെടലുണ്ടായതോടെയാണ് ശ്‌മശാനത്തിന്റെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചുകൊണ്ട് ശ്‌മശാനം ഉദ്‌ഘാടനത്തിന് സജ്ജമാക്കിയത്. ശ്‌മശാനം തുറക്കുന്നതോടെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലുള്ളവർക്ക് മാത്രമല്ല സമീപ പഞ്ചായത്തുകളായ വെളിയങ്കോട്, പെരുമ്പടപ്പ് എന്നിവിടങ്ങളിലുള്ളവർക്കും തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം, വടക്കേകാട് ഗ്രാമപ്പഞ്ചായത്തിലുള്ളവർക്കും ഇതിനെ ആശ്രയിക്കാനാകും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments