Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പച്ച പദ്ധതിക്ക് തുടക്കം കുറിച്ചു


മാറഞ്ചേരി പച്ച പദ്ധതിക്ക് തുടക്കം കുറിച്ചു


"വനിത കൂട്ടായ്മകളിൽ കാർഷികാഭിരുചി വളർത്തുക"എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധീൻ പോഴത്ത് " മാറഞ്ചേരി പച്ച "എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. മാറഞ്ചേരി ഡിവിഷനിലെ 7 വാർഡുകളിലെയും വനിതാ കൂട്ടായ്മകളെ കാർഷിക രംഗത്തേക്ക് കൊണ്ടുവന്നു അവർക്കാവശ്യമായ പിന്തുണ നൽകി കാർഷികോല്പാദനത്തിലൂടെ സ്വയം പ്രാപ്തരാക്കുക എന്നുള്ളതാണ് " മാറഞ്ചേരി പച്ച "എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു ഡിവിഷൻ മെമ്പർ നൂറുദ്ധീൻ പറഞ്ഞു.


പദ്ധതിയുടെ ഉദ്ഘാടനം മാറഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിലെ വന്ദന കുടുംബശ്രീ ഗ്രൂപ്പിന് വാഴതൈകൾ നൽകികൊണ്ട് മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ A. K. ആലി നിർവഹിച്ചു. വാർഡ് മെമ്പർ സുലൈഖ റസാഖ് അധ്യക്ഷത വഹിച്ചു. T. ശ്രീജിത്ത്‌, ലേഖ രാധാകൃഷ്ണൻ, അനീഷ, ഗീത, ബിനി ഹരിദാസ്, സുമതി, റീന എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments