Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"സദ്ഗമയ" ഒത്തുചേരൽ ശ്രദ്ധേയമായി


"സദ്ഗമയ" ഒത്തുചേരൽ ശ്രദ്ധേയമായി.

വെളിയംകോട് പഞ്ചായത്തിന്റെ സദ്ഗമയ കുട്ടികളുടെ ആരോഗ്യ സംരക്ഷണ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. ഡോക്ടർ ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഇ.സിന്ധു ഉൽഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷനായി. ഡോക്ടർ വിദ്യ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അറിയിച്ച് മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും സാംസ്കരിക സംഘടന അംഗങ്ങളും പങ്കെടുത്ത് സംസാരിച്ചു. 

ചടങ്ങിൽ പ്രഗിലേഷ് ശോഭ , ശ്രീരാജ് പൊന്നാനി, സിയ ഷമീർ എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. സൈക്കോളജിസ്റ്റ് സിതാര ഷമീം നന്ദി അറിയിച്ചു. കലാപരിപാടികൾക്ക് ശേഷം ഓണസദ്യയും ചടങ്ങിന് കൊഴുപ്പേകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments