പ്രവാസികൾ മലയാളിക്ക് സംരക്ഷണ കവചം : ആര്യാടൻ ഷൗക്കത്ത്
മഹാമാരിയും , പ്രളയവും പോലെ ദുരിതം പെയ്ത കാലത്ത് മലയാളികൾക്ക് ആത്മവിശ്വാസത്തോടെ നിവർന്ന് നിൽക്കാൻ സംരക്ഷണ കവച മൊരുക്കിയവർ മലയാളി കളായ പ്രവാസികളാണന്നും , പ്രവാസികൾ സമൂഹത്തിൻ്റെ സംരക്ഷകരാണന്നും കെ.പി. സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് . ഐ . എൻ . സി. പ്രവാസി എരമംഗലത്തിൻ്റെ ആറാം വാർഷികം കിളിയിൽ പ്ലാസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നാടിൻ്റെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും പ്രവാസികൾ നല്കി വരുന്ന പിന്തുണയും , സംഭാവനകളും മാത്യകാ പരമാണന്നും , ഇന്ത്യയെ മതരാഷ്ട്രമാക്കുവാനുള്ള ശ്രമത്തെ ജാഗ്രതയോടു നേരിടുവാനും , വെറുപ്പിൻ്റെ രാഷ്ട്രീയത്തിനെതിരെ പ്രവാസികൾ കരുത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
കുടുംബസംഗമ ഉദ്ഘാടനവും , എസ് . എസ് . എൽ . സി. , എസ് ടു വിജയികൾക്കുള്ള ഉപഹാരവും , വിതരണവും മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ . ബീന ജോസഫ് നിർവ്വഹിച്ചു .
എ. എം. രോഹിത് , സിദ്ധീഖ് പന്താവൂർ , കെ.എം. അനന്തകൃഷണൻ , ഇ.പി. രാജീവ് , പി. റംഷാദ് , സി.കെ. പ്രഭാകരൻ , റിയാസ് പഴഞ്ഞി , പി.രാജാറാം , വിനു എരമംഗലം , അശറഫ് തറയിൽ , തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ വെച്ച് സാന്ത്വനം മെഡ് കെയർ
ഡിവിഡൻ്റ് , എം.ഡി . സുരേഷ് പാടത്തിൽ നിന്ന് ഐ. എൻ. സി. പി. രക്ഷാധികാരി ബക്കർ കിളിയിൽ ഏറ്റുവാങ്ങി . അഡ്മിൻമാരായ
സി. സി. അലി സ്വാഗതവും
നിഷാജ് നാക്കോല നന്ദിയും പറഞ്ഞു . കലാഭവൻ അഷറഫ് നയിച്ച മിമിക്സ് പരേഡ് ഗാനളേയും നടത്തപ്പെട്ടു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments