Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൈബർമീഡിയയുടെ വാർഷികാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


സൈബർമീഡിയയുടെ വാർഷികാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


പെരുമ്പടപ്പ് : സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ വാർഷികാഘോഷം എരമംഗലം മാട്ടേരി കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായി നടന്നു. ജില്ല പഞ്ചായത്ത്‌ മെമ്പർ എ.കെ സുബൈർ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു. 

പൂർവ്വ വിദ്യാർത്ഥി സംഗമം, പുസ്തക പ്രകാശനം, പരിവാർ ഭിന്നശേഷി സംഗമം, സ്നേഹാദരം, വിദ്യാർത്ഥികളുടെ കലാവിരുന്ന്, ഇശൽ സന്ധ്യ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളുമായി ശ്രദ്ധേയമായി.


കോവിഡിന് ശേഷം സൈബർമീഡിയ സംഘടിപ്പിച്ച പരിപാടിയിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു.  സ്റ്റാർ മാജിക്‌ ഫെയിം ബിനീഷ് ബാസ്റ്റിൻ, മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ എന്നിവർ മുഖ്യാതിഥികളായി. പുസ്തക പ്രകാശനത്തിൽ പ്രദേശത്തെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. ഭിന്നശേഷി സംഗമത്തിൽ ഡോ:നഫീസത്തുൽ മിസിരിയ സംവദിച്ചു. ബ്ലോക്ക്‌ മെമ്പർ പി. റംഷാദ് ആശംസകൾ അറിയിച്ചു. ഹന്ന സലീം, റൈഹാന മുത്തു എന്നിവർ പാട്ടുപാടി സദസ്സിന് വിരുന്നൊരുക്കി.


പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് റംഷാദ് സൈബർമീഡിയ, റാഷിദ്‌ എം എ, സുനിത ജയരാജ്‌, അർഷിദ, സബിത, ജാസിർ,ശബാബീന എന്നിവർ നേതൃത്വം നൽകി. മികച്ച പ്രവർത്തനത്തിന് പെരുമ്പടപ്പ് സി.ഡി എസിനെയും പരിവാർ സംഘടനയുടെ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. മണിക്കൂറുകളോളം നീണ്ടു നിന്ന പരിപാടിക്ക്    ഇന്ദ്രജാല വിഷയങ്ങളും മെന്റലിസം ആക്ടിവിറ്റിയുമായി താഹിർ കൂട്ടായി പരിപാടിക്ക് നിറം പകർന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments