Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജനസാഗരമായ് ഓർമ്മപ്പെയ്ത്ത് 2022



ജനസാഗരമായ് ഓർമ്മപ്പെയ്ത്ത്

മാറഞ്ചേരി: മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി സ്ഥാപിത കാലം മുതൽ ഇന്നേ വരെ ഇവിടം പടിച്ചിറങ്ങിയവരും സേവനം ചെയ്തവരുമായ പൂർവ്വാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം " ഓർമ്മപ്പൈയ്ത്ത് " ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കാലത്ത് 9 മണി മുതൽ 6 മണി വരെ നീണ്ടു നിന്ന സംഗമം ശ്രീ.പി.നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു അദ്ധ്യക്ഷത വഹിച്ചു.കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ.എം.കെ.സക്കീർ ,സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ ,ഓർമ്മപ്പൈത്ത് സ്വാഗത സംഘം ചെയർമാൻ ഖാലിദ് മംഗലത്തേൽ, അലുംനി ചെയർമാൻ എ. അബ്ദുൽ ലത്തീഫ്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ ,എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഏ.കെ.സുബൈർ , മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ്, വെളിയംകോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സൈദ് പൂഴക്കര, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. മാധവൻ, ഷിജിൽ മുക്കാല, പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത്

  എന്നിവർ സംബന്ധിച്ചു. സ്കൂളിന് പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്ത് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പ്രോജക്ട് പ്രസൻ്റേഷൻ പ്രോജക്ട് 'കോഡിനേറ്റർ സി.വി.ഇബ്രാഹിം മാസ്റ്റർ അവതരിപ്പിച്ചു.
ചടങ്ങിൽ മുൻകാല അധ്യാപകരെയും നാൽപ്പത് വർഷമായി അന്ന മുട്ടുന്ന പാചകത്തൊഴിലാളി സരസ്വതിയെയും ചടങ്ങിൽ ആദരിച്ചു.
മാറഞ്ചേരി സ്കൂളിൽ ഇത് വരെ പഠിച്ചിറങ്ങിയ മുഴുവൻ ബാച്ചുകളുടെയും ഒത്ത് കൂടൽ ഓർമ്മപ്പെയ്ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഗമമായി മാറി. ഓരോ ബാച്ചും അവരുടെ ക്ലാസ്സ് ഫോട്ടോകൾ എടുക്കുന്നതിന് ഫോട്ടോ പോയന്റും ഒരുക്കിയിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഓർപ്പെയ്ത്ത് സ്മരണികയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് മുൻ ഹെഡ് മാസ്റ്റർ യൂസുഫ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി നാസർ മാസ്റ്റർ രചിച്ച ഹ്യൂമർ അറ്റ് വർക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പി.എസ്.എസി. ചെയർമാൻ എം.കെ.സക്കീർ നിർവ്വഹിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ കൃഷ്ണകുമാർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ സജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments