Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗോപിയേട്ടൻ സ്‌മാരക വായനശാല ഇന്ന് നാടിനുസമർപ്പിക്കും



ഗോപിയേട്ടൻ സ്‌മാരക വായനശാല ഇന്ന് നാടിനുസമർപ്പിക്കും 

സര്‍ഗ വൈഭവംകൊണ്ട് സാഹിത്യ ലോകത്തെ സമ്പന്നമാക്കിയ വന്നേരിനാടിന്റെ ഹൃദയഭാഗമായ പങ്ങം മേഖലയിൽ ഒരു വായനശാല നിർമിക്കണമെന്ന സ്വപ്‌നം ബാക്കിവെച്ചാണ് മാങ്കുഴി ഗോപി വിടവാങ്ങിയത്. എന്നാൽ 18 -വർഷങ്ങൾക്കിപ്പുറം വന്നേരിനാടിന്റെ സ്‌പന്ദനം തൊട്ടറിഞ്ഞ മാങ്കുഴി ഗോപിയെന്ന എല്ലാവരുടെയും സ്വീകാര്യനായ ഗോപിയേട്ടന്റെ സ്വപ്‌നം യാഥാർഥ്യമാവുകയാണ്. എന്റെ പങ്ങം സാംസ്‌കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഗോപിയേട്ടൻ സ്‌മാരക വായനശാല നിർമാണം പൂർത്തിയാക്കിയത്. 6.5 സെൻറ് സ്ഥലത്ത് 1600 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനിലകെട്ടിടമാണ് വായനശാല.വായനശാല എന്നതിനപ്പുറം സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, പൊതുജനസേവാ തുടങ്ങിയവയുടെ കേന്ദ്രമായും, പി.എസ്.സി. പരിശീലന കേന്ദ്രമായും വായനശാലയെ സജീവമാക്കുമെന്ന് സംഘടകരായ ചെയർമാൻ വി.എം. അബു, കൺവീനർ ജയരാജ് മങ്കുഴി, ടി.ബി. ജയപ്രകാശ്, ഇ.എ. മോഹനൻ, ടി.കെ. ബാബു എന്നിവർ അറിയിച്ചു. ഇതിനോടകം വായനശാലയിലേക്ക് 2000 -പുസ്‌തകങ്ങൾ ശേഖരിക്കുന്നതിന്റെ കാമ്പയിനും നടന്നുവരുന്നു. എന്റെ പങ്ങം സാംസ്‌കാരിക വേദി വായനശാലക്ക് കൈമാറുന്ന പുസ്‌തകങ്ങൾ ഞായറാഴ്‌ച പങ്ങത്ത് നടന്ന അനുമോദനസദസ്സിൽ പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ വായനശാലയുടെ ഭാരവാഹികൾക്ക് കൈമാറി കാമ്പയിൻ ഉദ്‌ഘാടനം ചെയ്‌തു. തിങ്കളാഴ്‌ച അഞ്ചിന് ഗോപിയേട്ടൻ സ്‌മാരക വായനശാല സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ നാടിനുസമർപ്പിക്കും. സി.പി.എം. പെരുമ്പടപ്പ് ലോക്കല്‍ സെക്രട്ടറി എം. സുനില്‍ അധ്യക്ഷത വഹിക്കും. പി. നന്ദകുമാർ എം.എൽ.എ., എൻ.കെ. അക്ബർ എം.എൽ.എ. എന്നിവർ ചേർന്നു വിവിധകേന്ദ്രങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും. നോര്‍ക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയാകും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments