പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
പാലപ്പെട്ടി എ.എം.എൽ.പി. സ്കൂലെ വിദ്യാരംഗം കലാസാഹിത്യ വേദി മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗശേഷികൾ വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം വേദികൾ മാതൃകയാണെന്നും ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി അവരെ ഉയർത്തികൊണ്ടുവരുന്നതിന് വിദ്യാരംഗം വേദികൾ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു.
'ഭദ്രം' വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാര ജേതാവുകൂടിയായ ഫാറൂഖ് വെളിയങ്കോടിന് വിദ്യാലയത്തിന്റെ സ്നേഹോപഹാരം റിട്ട. പ്രഥമാധ്യാപിക ഭദ്ര ടീച്ചർ കൈമാറി. സ്കൂൾ പ്രഥമാധ്യാപിക ഷീബ, റിട്ട. അധ്യാപകരായ മോളി, ഇന്ദിര എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഓണാഘോഷവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments